ഹോങ്കോങ് പ്രക്ഷോഭം; പൊലീസുകാരന് അമ്പേറ്റ് പരിക്ക്
പോളിടെക്‌നിക് സർവകലാശാല ക്യാമ്പസില്‍ രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്‌ത് നീക്കി
ഹോങ്കോങ്: സർവകലാശാല കാമ്പസിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ പൊലീസുകാരന് പരിക്ക്. പോളിടെക്‌നിക് സർവകലാശാല ക്യാമ്പസ് കെട്ടിടത്തിന് മുകളിൽ നിന്ന് പൊലീസിന് നേരെ സമരക്കാര്‍ അമ്പെയ്യുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍റെ കാലിൽ അമ്പ് കൊണ്ട് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി മുഴുവൻ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് മുഴുവൻ പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്‌ത് നീക്കി. പൊലീസിന് നേരെ അമ്പെയ്‌ത സമരക്കാരെ ജലപീരങ്കിയും കണ്ണീർവാതകവുമായാണ് പൊലീസ് നേരിട്ടത്. പ്രതിഷേധക്കാർ പെട്രോൾ ബോംബുകളും പൊലീസിന് നേരെ ഉപയോഗിച്ചു. ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനയിലെത്തിച്ച് അവിടുത്തെ നിയമ പ്രകാരം ശിക്ഷിക്കണമെന്ന തീരുമാനത്തിനെതിരെയാണ് കഴിഞ്ഞ ആറ് മാസമായി ഹോങ്കോങ്ങില്‍ പ്രക്ഷോഭം നടത്തുന്നത്.