ഹോങ്കോങ്: കൊവിഡ് പശ്ചാത്തലത്തില്‍ ഹോങ്കോങ്ങിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കും. ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമാണ് സര്‍ക്കാര്‍ തീരുമാനമറിയിച്ചത്. തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര ഓര്‍ഡിനന്‍സ് നടപ്പാക്കുമെന്നും തീരുമാനമെടുക്കുന്നതില്‍ ചൈനീസ് സര്‍ക്കാറിന്‍റെ പിന്തുണയുണ്ടെന്നും കാരി ലാം പറഞ്ഞു. കഴിഞ്ഞ ഏഴ് മാസത്തിനിടെ എടുത്തിട്ടുള്ള ഏറ്റവും പ്രയാസമേറിയ പ്രഖ്യാപനമാണ് ഇന്നത്തേതെന്ന് ലാം പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തുറന്നതും നീതിയുക്തവും ന്യായവുമായിരിക്കണമെന്നും അതോടൊപ്പം പൊതു സുരക്ഷയും ജനങ്ങളുടെ ആരോഗ്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും കാരി ലാം കൂട്ടിച്ചേര്‍ത്തു.
ഹോങ്കോങ്ങില്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കും
ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമാണ് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സെപ്‌റ്റംബറില്‍ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്നറിയിച്ചത്.
തെരഞ്ഞെടുപ്പ് നീട്ടിവെക്കല്‍ ജനാധിപത്യ അനുകൂല പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. പ്രഖ്യാപനത്തിന് മുന്‍പ് 22 നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പ് നീട്ടാനുള്ള ഒഴിവുകഴിവായി കൊവിഡിനെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു. 60 ശതമാനം പൊതുജനാഭിപ്രായത്തെ പിന്തുണക്കുന്ന ജനാധിപത്യ അനുകൂല നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പ് നീട്ടിവെക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും നിശ്ചയിച്ച പ്രകാരം സെപ്‌റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി മഹാമാരിക്കെതിരെ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
7.5 മില്ല്യണ്‍ ജനസംഖ്യയുള്ള ഹോങ്കോങില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. വെള്ളിയാഴ്‌ച 3273 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്. പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിയന്ത്രണവും സാമൂഹ്യ അകലം കര്‍ശനമാക്കലും തുടങ്ങി. സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം ഹോങ്കോങില്‍ പാസാക്കിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ നിയമം ലംഘിക്കുന്ന സ്ഥാനാര്‍ഥികളെ വിലക്കുമെന്ന നിര്‍ദേശമുണ്ടായിരുന്നു. നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം നഗരമെമ്പാടും ജനാധിപത്യഅനുകൂല വാദികളും ഭരണകൂട വിരുദ്ധരും പ്രക്ഷോഭം നടത്തിയിരുന്നു. വ്യാഴാഴ്‌ച മുന്‍നിര ജനാധിപത്യ അനുകൂല വാദിയായ ജോഷുവ ഉള്‍പ്പെടെ 12 സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കിയിരുന്നു. ഹോങ്കോങിന്‍റെ ചരിത്രത്തിലെ ഏറ്റവും അപവാദം നിറഞ്ഞ തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പ് വിലക്ക് രാഷ്‌ട്രീയപ്രേരിതമല്ലെന്ന് ആരും ചിന്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.