ഹോങ്കോങില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ അറസ്റ്റില്‍
200 ഓളം പ്രതിഷേധക്കാരെയാണ് മോങ് കോകില്‍ അറസ്റ്റ് ചെയ്തത്.
ഹോങ്കോങ്: സർക്കാർ വിരുദ്ധ പ്രകടനം നടത്തിയ 200 ലധികം പ്രതിഷേധക്കാർ ഹോങ്കോങില്‍ അറസ്റ്റില്‍. അർദ്ധരാത്രിയിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ശേഷമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തതെന്നും എന്നാൽ ഔദ്യോഗിക കണക്ക് പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മോങ് കോക്ക് നഗരത്തില്‍ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് റോഡുകൾ തടഞ്ഞെന്നും റോഡിൽ തീയിട്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജനാധിപത്യ അനുകൂല പ്രതിഷേധം രാജ്യത്ത് വീണ്ടും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് എട്ട് പേർക്ക് പൊതു സ്ഥലത്ത് ഒത്തുചേരാനുള്ള അനുമതി സർക്കാർ നൽകിയത്. ഷോപ്പിങ് മാളുകളിൽ കഴിഞ്ഞ ദിവസം നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.