ഹോങ്കോങ്: ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് യുഎസിന് മുന്നറിയിപ്പുമായി ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. ഹോങ്കോങിലെ പ്രശ്നങ്ങളിൽ വിദേശരാജ്യം ഇടപെടുന്നത് അപകടകരമാണെന്ന് കാരി ലാം വ്യക്തമാക്കി. ഹോങ്കോങിനെ രക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതേത്തുടർന്നാണ് കാരി ലാം യുഎസിന് മുന്നറിയിപ്പ് നൽകിയത്.
ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് യുഎസിന് ഹോങ്കോങ്ങിന്റെ മുന്നറിയിപ്പ്
ഹോങ്കോങിനെ രക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു
ചൈനീസ്, ഹോങ്കോംങ് ഉദ്യോഗസ്ഥർക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് അവസരം നൽകുന്ന ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ബിൽ യുഎസ് കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ജനാധിപത്യാവകാശങ്ങൾക്കായി ഹോങ്കോങ് ജനത മാസങ്ങളായി നടത്തുന്ന റാലികൾ രാജ്യത്തെ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്.