ഹോങ്കോങ്:പൊതുസമ്മേളനങ്ങളിൽ മുഖംമൂടി ധരിക്കുന്നവർക്ക് നിരോധനം ഏര്‍പ്പെടുത്തിയ മുഖംമൂടി വിരുദ്ധ നിയമം ഹോങ്കോങില്‍ പ്രാബല്യത്തില്‍ വന്നു. ഹോങ്കോങ് ചീഫ് എക്‌സ്‌ക്യൂട്ടീവ് കാരി ലാം ആണ് നിയമം പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. നാല് മാസമായി ഹോങ്കോങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വിരാമമിടുകയാണ് പുതിയ നിയമത്തിന്‍റെ ലക്ഷ്യം.
അക്രമം വർധിക്കുന്നത് അനുവദിക്കാൻ കഴിയില്ല, ഒപ്പം അക്രമം തടയുന്നതിന് സാധ്യമായ നിയമ വശങ്ങള്‍ പരിശോധിക്കുമെന്ന് കാരി ലാം മാധ്യമങ്ങളോട് പറഞ്ഞു. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും എച്ച്.കെ 25,000 ഡോളർ (3,188 ഡോളർ) പിഴയും നൽകും.