ഹോങ്കോങ്:ഹോങ്കോങിലെ പ്രക്ഷോഭം രൂക്ഷമാവുന്നു. ചീഫ് എക്സിക്യുട്ടീവ് കാരി ലാമിനെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ സംഘടിച്ചത്. നേരത്തെ ചൈനയുമായുള്ള കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. തുടര്‍ന്ന് ബില്ല് റദ്ദാക്കി. എന്നാല്‍ ബില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനീസ് ആഭിമുഖ്യമുള്ള ചീഫ് എക്സിക്യുട്ടീവ് കാരി ലാമാണെന്നാണ് ജനങ്ങളുടെ ആരോപണം.
കാരിലാമിനെതിരെ ഹോങ്കോങില്‍ പ്രക്ഷോഭം ശക്തമാവുന്നു
ചീഫ് എക്സിക്യുട്ടീവായ കാരി ലാം ചൈനീസ് ആഭിമുഖ്യമുള്ള ആളാണെന്നാണ് ജനങ്ങളുടെ ആരോപണം
നിയമസഭാ യോഗം മാറ്റിവച്ചു
ഹോങ്കോങ് പാര്‍ലമെന്‍റിന്‍റെ കൗണ്‍സില്‍ യോഗം ജനങ്ങള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും തടസപ്പെടുത്തി. കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ബില്ലിനെതിരെയാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത്. പാര്‍ലമെന്‍റില്‍ കഴിഞ്ഞ ദിവസം വാർഷിക നയ പ്രസംഗം വരെ സംരക്ഷിത സ്ഥലത്ത് നിന്നാണ് ലാം നടത്തിയത്. തുടര്‍ന്ന് ചോദ്യോത്തര വേളയില്‍ രാഷ്ട്രീയ എതിരാളികള്‍ മുദ്രാവാക്യം മുഴക്കിയതോടെ അതും ലാമിന് പൂര്‍ത്തിയാക്കാനായില്ല.
Last Updated : Oct 17, 2019, 1:39 PM IST