കേരളം

kerala

ETV Bharat / international

ഹോങ്കോങ് -ചൈന അതിർത്തി തുറക്കാൻ സമ്മര്‍ദം

കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഹോങ്കോങ്ങിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Hong Kong government  Hong Kong-China borders  Hong Kong coronavirus cases  ഹോങ്കോങ്  ഹോങ്കോങ് -ചൈന അതിർത്തി  ഹോങ്കോങ് സര്‍ക്കാര്‍  കൊവിഡ് 19
ഹോങ്കോങ് -ചൈന അതിർത്തി തുറക്കാൻ സമ്മര്‍ദം

By

Published : Apr 27, 2020, 3:24 PM IST

ഹോങ്കോങ്: അതിർത്തി തുറക്കാനും ചൈനയുമായുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും ഹോങ്കോങ് സർക്കാരിന് സമര്‍ദമേറുന്നു. ഹോങ്കോങ് നഗരത്തില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് അതിര്‍ത്തി തുറക്കാനുള്ള സമ്മര്‍ദമേറുന്നത്. ചൊവ്വാഴ്‌ച മുതൽ ചൈനീസ് മെട്രോപോളിസിലേക്കുള്ള എല്ലാ യാത്രക്കാരും 14 ദിവസത്തേക്ക് ക്വാറന്‍റൈനില്‍ കഴിയണമെന്ന് ഷെൻസൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കച്ചവട ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവര്‍ക്ക് ഇതില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം ഉയര്‍ന്നു.

യാത്രാ നിയന്ത്രണങ്ങൾ ക്രമേണ നീക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ടൂറിസം നിയമനിർമാതാവ് യിയു സി വിങ് പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെപ്പറ്റി മെയിൻ ലാന്‍റ് അധികൃതരുമായി ചർച്ച ചെയ്യാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹോങ്കോങ് അതിർത്തി തുറന്നാൽ മെയിൻ ലാന്‍റും അത് ചെയ്യുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ നടപടികളെക്കുറിച്ച് ഭരണകൂടം മെയിൻ ലാന്‍റുമായി കുറച്ചുകാലമായി ചർച്ച നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രധാന ഭൂപ്രദേശത്ത് നിന്ന് കച്ചവട ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെ യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ക്രമേണ ഒഴിവാക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കണമെന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ജെഫ്രി ലാം പറഞ്ഞു. കൊവിഡ് പരിശോധന നെഗറ്റീവാകുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈൻ നല്‍കാതെ ഹോങ്കോങ്ങിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഹോങ്കോങ്ങിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ആകെ 1,037 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details