കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ സിഖ് ഗുരുദ്വാരയിൽ അതിക്രമിച്ച് കയറിയ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉൾപ്പെടുന്നു. 150 ഓളം ആളുകളായിരുന്നു സംഭവസമയത്ത് ഗുരുദ്വാരയിലുണ്ടായിരുന്നത്. ഗുരുദ്വാരയില്‍ അകപ്പെട്ട 80 പേരെ അഫ്‌ഗാന്‍ പ്രത്യേക സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.
അഫ്‌ഗാനിസ്ഥാനില്‍ ഗുരുദ്വാര ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെട്ടു - അഫ്‌ഗാന്‍ സുരക്ഷാ സേന
150 ഓളം ആളുകളായിരുന്നു സംഭവസമയത്ത് ഗുരുദ്വാരയിലുണ്ടായിരുന്നത്
അഫ്‌ഗാനിസ്ഥാനില്‍ ഗുരുദ്വാര ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെട്ടു
ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന നാല് തീവ്രവാദികളെ അഫ്‌ഗാന്‍ സുരക്ഷാ സേന വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ അനുശോചനം അറിയിച്ചു. ആക്രമണത്തിനിരയായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.