ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി കടന്നു. മരണസംഖ്യ 14,14,873 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളിലായി 4,15,54,497 പേരാണ് രോഗമുക്തരായത്. വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ 1,29,55,007 പേരാണ് രോഗബാധിതരായത്. 2,65,891 പേര്‍ മരിച്ചു. ലോകത്ത് ഏറ്റവുമധികം പേര്‍ മരിച്ചത് അമേരിക്കയിലാണ്. മെക്സിക്കോയാണ് രണ്ടാമത്.
ലോകത്ത് ആറു കോടിയിലേറെ കൊവിഡ് ബാധിതര്‍ - അമേരിക്ക കൊവിഡ്
14,14,873 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. റഷ്യയില്‍ 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. റഷ്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്
ലോകത്ത് ആറു കോടിയിലേറെ കൊവിഡ് ബാധിതര്‍
തുടര്‍ച്ചയായ രണ്ടാം ദിവസവും റഷ്യയില്‍ റെക്കോഡ് മരണ സംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 507 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.