ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,62,46,564 കടന്നു. ഇതുവരെ 15,24,731പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 4,58,28,772 രോഗമുക്തരാവുകയും ചെയ്‌തു. അമേരിക്കയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 1,47,72,535 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,85,550 പേര്‍ മരിച്ചു.
ലോകത്തെ കൊവിഡ് രോഗികള്‍ 6.62 കോടിയായി
വാക്‌സിന്‍ കൊവിഡിന് സമ്പൂര്‍ണ പരിഹാരമല്ലെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് രോഗം പ്രവചനാതീതമാണെന്നും പല രാജ്യങ്ങളിലും വൈറസിന് പല സ്വഭാവമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ആഗോളതലത്തില്‍ ഇതിന് ഒരു തരത്തില്‍ പരിഹാരം കാണാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വാക്‌സിന്‍ കൊവിഡിന് സമ്പൂര്‍ണ പരിഹാരമല്ലെന്നും എന്നാല്‍ വാക്‌സിനും വാക്‌സിനേഷനും കൊവിഡ് ചെറുത്തുനില്‍പ്പില്‍ വലിയ തോതില്‍ ഗുണം ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ 11,221 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഫ്രാന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നുണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.