കേരളം

kerala

ആഗോള തലത്തിൽ കൊവിഡ് രോഗികൾ വര്‍ധിക്കുന്നു

By

Published : Oct 12, 2020, 10:44 AM IST

ആഗോള തലത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് 10,81,435 പേരാണ് മരിച്ചത്

ആഗോള കൊവിഡ് കണക്ക്  യുകെയിലെ നിലവില കൊവിഡ് സാഹചര്യം  അമേരിക്കയിലെ കൊവിഡ് സാഹചര്യം  ലോകത്തെ കൊവിഡ് രോഗികൾ വർധിക്കുന്നു  ഇന്ത്യയിലെ കൊവിഡ് കണക്കുകൾ  corona virus world updates  covid cases in US  covid count at UK  india's covid count  India became second position in covid counts  world covid count
ആഗോള തലത്തിൽ കൊവിഡ് രോഗികൾ 3,77,46,051 കടന്നു

ഹൈദരാബാദ്: ലോകത്തിലെ കൊവിഡ് ബാധിതർ 3,77,46,051 കടന്നു. ആഗോള തലത്തിൽ കൊവിഡ് ബാധിച്ച് 10,81,435 പേർ മരിച്ചെന്നും 2,83,47,330 പേർ കൊവിഡിൽ നിന്നും മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ആഗോള തലത്തിൽ കൊവിഡ് രോഗികൾ 3,77,46,051 കടന്നു

യുഎസിൽ മാത്രമായി 79,91,998ൽ അധികം പേരാണ് രോഗബാധിതരായത്. ഇതുവരെ 2,19,695 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തു. യുകെയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിലുണ്ടാകുന്ന ചെറിയ തെറ്റുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്ന് യുകെ ഭരണകൂടം മുന്നറിയിപ്പ് നൽകി. യുകെയിൽ കഴിഞ്ഞ ആഴ്‌ച കൊവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 71,19,300 കടന്നു. ഇതുവരെ ഇന്ത്യയിൽ 1,09,184 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details