ആഗോളതലത്തിൽ കൊവിഡ് മഹാമാരി ഇതുവരെ ബാധിച്ചത് 64,74,075ലധികം ആളുകൾക്ക്. 3,81,718 പേർക്ക് രോഗം മൂലം ജീവൻ നഷ്ടപ്പെട്ടു. അതേസമയം മുപ്പത് ലക്ഷത്തിലധികം (30,06,831) രോഗബാധിതർ സുഖം പ്രാപിച്ചു.
ലോകത്ത് 64 ലക്ഷം കടന്ന് കൊവിഡ് രോഗികൾ - ആഗോളതലത്തിൽ കൊവിഡ്
ചൈനയിൽ നാല് കേസുകളും ദക്ഷിണ കൊറിയയിൽ 49 കേസുകളുമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്
Covid
പുതിയതായി നാല് കൊവിഡ് പോസിറ്റീവ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 83,021 ആയി. എങ്കിലും പുതിയ കൊവിഡ് മരണങ്ങളൊന്നും ചൈനയിൽ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ മരണ സംഖ്യ 4,634 തുടരുകയാണ്.
ദക്ഷിണ കൊറിയയിൽ 49 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കൊറിയ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം മൊത്തം 11,590 കേസുകളും 273 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു.