ബെർലിൻ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 249 പുതിയ കൊവിഡ് -19 കേസുകൾ ജർമ്മനി സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 201,823 ആയതായി റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം 202 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് മരണസംഖ്യ 9,086 ആയി ഉയർന്നു. അതേസമയം, 187,800 പേർ സുഖം പ്രാപിച്ചു.
ജർമനിയിൽ 249 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 201,823 ആയതായി റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച അറിയിച്ചു.
ജർമനി
ജർമ്മനിയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബവേറിയയിൽ(49,775) നിന്നാണ്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ 46,075, ബാഡൻ-വുർട്ടെംബർഗ് 36,342, ജർമൻ തലസ്ഥാനമായ ബെർലിനിൽ 8,779 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.