കേരളം

kerala

ETV Bharat / international

പാപുവ ന്യു ഗിനിയയുടെ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്‌തു - ഇസ്രായേൽ

പാർലമെന്‍റിന്‍റെ അംഗീകാരവും ടെന്‍റർ നടപടികളുമില്ലാതെയാണ് ഓ നീൽ, ഇസ്രായേലിൽ നിന്ന് ജനറേറ്ററുകൾ വാങ്ങിയത്. ഓ നീൽ പണം ദുരുപയോഗം ചെയ്‌തതായും അഴിമതി നടത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി

Peter O’Neill  corruption charges  Former PNG leader arrested  Papua New Guinea  Jackson’s International Airport in Port Moresby  Australian Broadcasting Corporation  പാപുവ ന്യു ഗിനിയ  ഗിനിയ മുൻ പ്രധാനമന്ത്രി  പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്‌തു  പോർട്ട് മൊറെസ്ബി  അഴിമതി ആരോപണ കേസ്  ജനറേറ്ററുകൾ വാങ്ങി ദുരുപയോഗം  പീറ്റർ ഓ നീൽ  ജാക്‌സൺ അന്താരാഷ്ട്ര വിമാനത്താവളം  ബ്രിസ്ബേൻ  ഓസ്ട്രേലിയ  അന്വേഷണ സംഘം  ഇസ്രായേൽ  Israel generator
പാപുവ ന്യു ഗിനിയ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്‌തു

By

Published : May 24, 2020, 4:35 PM IST

പോർട്ട് മൊറെസ്ബി: പാപുവ ന്യു ഗിനിയയുടെ മുൻ പ്രധാനമന്ത്രിയെ അഴിമതി ആരോപണ കേസിൽ അറസ്റ്റ് ചെയ്‌തു. ഇസ്രായേലിൽ നിന്ന് രണ്ട് ജനറേറ്ററുകൾ വാങ്ങി ദുരുപയോഗം ചെയ്യുകയും അഴിമതി നടത്തുകയും ചെയ്‌തതിനാണ് പീറ്റർ ഓ നീലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. പോർട്ട് മൊറെസ്ബിയിലെ ജാക്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ലോക്ക് ഡൗൺ മൂലം കുടുങ്ങിപ്പോയ പീറ്റർ ഓ നീൽ തിരിച്ച് ഗിനിയയിലേക്ക് എത്തുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, കൊവിഡിനെതിരെയുള്ള ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ഓ നീലിന് രണ്ടാഴ്‌ച ഗാർഹിക നിരീക്ഷണത്തിൽ കഴിയേണ്ടതായി വരും.

ഏഴ് വർഷം പാപുവ ന്യു ഗിനിയയെ നയിച്ച ഓ നീൽ തന്‍റെ ഭരണകാലത്ത് ഇസ്രായേലിൽ നിന്ന് രണ്ട് വൈദ്യുത ജനറേറ്ററുകൾ 50 ദശലക്ഷം കിനയ്ക്ക് (14.2 ദശലക്ഷം ഡോളർ) വാങ്ങിയതായി അന്വേഷണ സംഘം വ്യക്തമാക്കി. പാർലമെന്‍റിന്‍റെ അംഗീകാരവും ടെന്‍റർ നടപടികളുമില്ലാതെയാണ് ഓ നീൽ ജനറേറ്ററുകൾ വാങ്ങിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ഓസ്ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഓ നീൽ പണം ദുരുപയോഗം ചെയ്‌തതായും അഴിമതി നടത്തിയതായും അതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും പൊലീസ് വിശദമാക്കി. കഴിഞ്ഞ ഒക്‌ടോബറിൽ പീറ്റർ ഓ നീലിനെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും തെളിവുകളില്ലാതെ കോടതിയിൽ അതിന്‍റെ സാധുത ചോദ്യം ചെയ്യപ്പെട്ടതോടെ കേസ് പിൻവലിക്കേണ്ടി വന്നു.

ABOUT THE AUTHOR

...view details