കൊളംബോ: ശ്രീലങ്കയിലെ ആദ്യത്തെ കൊവിഡ്-19 രോഗി സുഖം പ്രാപിച്ചു. കൊളംബോ ആശുപത്രിയിൽ നിന്നാണ് രോഗിയാണ് ആശുപത്രി വിട്ടത്. ഇറ്റാലിയൻ വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകിയ 52-കാരനാണ് ഇയാൾ. മാർച്ച് 11 നാണ് അദ്ദേഹത്തെ അംഗോദയിലെ ഐ.ഡി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർച്ച് 23ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗി പൂർണമായും സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു.
ശ്രീലങ്കയിലെ ആദ്യത്തെ കൊവിഡ്-19 രോഗി സുഖം പ്രാപിച്ചു - കൊളംബോ
മാർച്ച് 11 നാണ് അദ്ദേഹത്തെ അംഗോദയിലെ ഐ.ഡി.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർച്ച് 23ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗി പൂർണമായും സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു.
ശ്രീലങ്കയിലെ ആദ്യത്തെ കൊവിഡ്-19 രോഗി സുഖം പ്രാപിച്ചു
ശ്രീലങ്കയിൽ നിലവിൽ 86 കൊവിഡ് രോഗികളാണുള്ളത്. 227 പേർ നിരീക്ഷണത്തിലാണ്. പകർച്ചവ്യാധിയെ നേരിടാൻ പ്രസിഡൻ്റ് ഗോതബയ രാജപക്സെയുടെ ഓഫീസ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി. ആർമി ചീഫ് ജനറൽ ശവേന്ദ്ര സിൽവയുടെ കീഴിൽ ഒരു പ്രത്യേക ബോഡിക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചുമതലപ്പെടുത്തി. ആഗോളതലത്തിൽ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും നിർത്തിവച്ചു.