കേരളം

kerala

ETV Bharat / international

എഫ്എടിഎഫ് യോഗം ഒക്‌ടോബര്‍ പതിമൂന്നിന്; പാകിസ്ഥാന്‍ ബ്ലാക് ലിസ്റ്റിലാകാന്‍ സാധ്യത

കള്ളപ്പണത്തെക്കുറിച്ചുള്ള പരിശോധനകൾക്കും ഭീകരവാദ പണനിക്ഷേപ പ്രവര്‍ത്തനങ്ങൾക്കുമെതിരെ ജി-7 രാജ്യങ്ങൾ 1989-ല്‍ പാരിസില്‍ തുടക്കം കുറിച്ചതാണ് ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാക്‌സ് ഫോഴ്‌സ്.

എഫ്എടിഎഫ് യോഗം ഒക്‌ടോബര്‍ 13ന് പാരിസില്‍ ആരംഭിക്കും

By

Published : Oct 12, 2019, 11:30 AM IST

ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ പാരിസില്‍ നടക്കാനിരിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാക്‌സ് ഫോര്‍സിന്‍റെ യോഗത്തെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും പാകിസ്ഥാനും. 2015-16 വര്‍ഷങ്ങളിലൊഴികെ 2012 മുതല്‍ തുടര്‍ച്ചയായി ഗ്രേ ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടുള്ള പാകിസ്ഥാന്‍ ഇത്തവണ ബ്ളാക്ക് ലിസ്റ്റിലുള്ള വടക്ക് കൊറിയയോടും ഇറാനോടുമൊപ്പം ചേരാന്‍ ശക്തമായ സാധ്യത കാണുന്നുണ്ട്. കള്ളപ്പണത്തിനെക്കുറിച്ചുള്ള പരിശോധനകൾക്കും ഭീകരവാദ പണനിക്ഷേപം എന്നീ ഹീനമായ പ്രവര്‍ത്തനങ്ങൾക്കുമെതിരെ ജി-7 രാജ്യങ്ങൾ 1989-ല്‍ പാരിസില്‍ തുടക്കം കുറിച്ചതാണ് ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാക്‌സ് ഫോര്‍സ്. ഇന്ത്യ ഉൾപ്പടെ 37 രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള എഫ്എടിഎഫില്‍ പ്രാദേശിക സംഘടനകളായ യൂറോപ്യന്‍ കമ്മീഷനും ഗൾഫ് കോര്‍പ്പറേഷന്‍ കൗൺസിലും ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രാദേശിക സംഘടനയായ ഏഷ്യ പെസഫിക് ഗ്രുപ്പ് ഉൾപ്പടെ 9 സഹായ അംഗങ്ങളുമുണ്ട്. ഐഎംഎഫ്, ലോക ബാങ്ക്, ഇന്‍റര്‍പോൾ, ഐഡിബി, ഒഇസിഡി ഇന്നിവ ഉൾപ്പടെ ഇരുപത്തിമൂന്ന് സംഘടനകൾക്ക് നിരീക്ഷണ പദവിയാണ് നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട സംഘടനകൾ എഫ്എടിഎഫില്‍ നിന്നും നല്‍കുന്ന ശുപാര്‍ശകൾ ഗൗരവമായി കണക്കിലെടുക്കുന്നുവെന്നത് ലിസ്റ്റില്‍ നിന്നും വ്യക്തമാണ്. കള്ളപ്പണത്തിനെക്കുറിച്ച് കണ്ടെത്താന്‍ നാല്‍പത് ഘടകങ്ങളാണ് ടെക്‌നിക്കല്‍ കംപ്ളയിന്സ് റേറ്റിംഗിനായും, പത്ത് ഘടകങ്ങളാണ് ഭീകരവാദ പണനിക്ഷേപം കണ്ടെത്താനുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ എഫ്എടിഎഫ് പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

ഒക്‌ടോബര്‍ 2018 വരെയുള്ള പാകിസ്ഥാന്‍റെ പ്രകടനം ഏഷ്യ പെസഫിക് ഗ്രുപ്പ് വിലയിരുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ കംപ്ളയിന്സ് റേറ്റിംഗിനായുള്ള നാല്‍പത് ഘടകങ്ങൾ വിലയിരുത്തിയതില്‍ ചില ഘടകങ്ങൾ പൂര്‍ത്തീകരിക്കാനായി പാകിസ്ഥാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്. യുഎന്‍എസ്‌സിആര്‍ 1267 കരാര്‍ നടപ്പിലാക്കാനായി പാകിസ്ഥാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന് പാകിസ്ഥാൻ പിന്തുടരുന്ന ഭീകരവാദ പ്രവര്‍ത്തന ഒാര്‍ഡിനന്‍സ് പ്രഖ്യാപനത്തില്‍ ഫബ്രുവരി 2018-ല്‍ പല ഭീകരവാദ സംഘടനകളുടെ തലവന്മാരെയും അറസ്റ്റു ചെയ്യുകയുണ്ടായി. ഒാര്‍ഡിനന്‍സിന്‍റെ കാലാവധി 120 ദിവസം ആയിരുന്നതിനാല്‍ നാല് മാസത്തിനുള്ളില്‍ തന്നെ ഇവരെ വെറുതെ വിടുകയും ചെയ്‌തു. എഫ്എടിഎഫ് പാകിസ്ഥാനെ ബ്ളാക്ക് ലിസ്റ്റ് ചെയ്‌താല്‍ ഉണ്ടാകുന്ന ഭവിഷത്തുകൾ എന്തെന്നാല്‍ :
1. നിക്ഷേപകര്‍ പിന്തുടരുന്ന അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങൾ പാകിസ്ഥാനില്‍ നിന്നും പിന്മാറാം.
2. വിദേശ പണമിടപാടുകളിലും ആഭ്യന്തര പണമടയ്ക്കലിലും വന്‍ ഇടിവുണ്ടാകും.
3. ഓഹരി വിപണി തകരും.
4. പണത്തിന്‍റെ മൂല്യം ഇടിയും.
5. ലോണുകളും സഹായങ്ങളും നിര്‍ത്തലാകും.
6. പാകിസഥാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്തും.

പണപ്പെരുപ്പവും വിദേശ നിക്ഷേപത്തിന്‍റെ കുറവുമൂലവും പതിനൊന്ന് ശതമാനത്തില്‍ കൂടുതല്‍ സാമ്പത്തിക തകര്‍ച്ചയിലുടെയാണ് പാക്സ്ഥാന്‍ കടന്ന് പോകുന്നത്. പാകിസ്ഥാന് മറ്റൊരു ആശ്വാസ കാരണമെന്തെന്നാല്‍ ചൈനീസ് ബാങ്കറായ സിയാങ് മിങ് ല്യു ആണ് അടുത്ത ഒരു വര്‍ഷകാലമായ ഒക്‌ടോബര്‍ വരെ എഫ്എടിഎഫിന്‍റെ പുതിയ പ്രസിഡന്‍റ്. എഫ്എടിഎഫ് മീറ്റിങ്ങിന്‍റെ പരിണിതഫലം എന്തു തന്നെ ആയാലും പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റിലെങ്കിലും ഉണ്ടാകുമെന്നത് വ്യക്തമാണ്.

ABOUT THE AUTHOR

...view details