കേരളം

kerala

പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തന്നെ തുടരുമെന്ന് എഫ്എടിഎഫ്

By

Published : Feb 21, 2020, 2:34 PM IST

2020 ഒക്ടോബറിനുള്ളില്‍ 13 ഇന കര്‍മ പദ്ധതി നടപ്പാക്കണമെന്ന് പാകിസ്ഥാനോട് എഫ്.എ.ടി.എഫ് നിര്‍ദേശിച്ചു

Financial Action Task Force  Pakistan government  27-point Action Plan  Terror-financing cases  എഫ്.എ.ടി.എഫ്  ഗ്രേ ലിസ്റ്റ്  പാകിസ്ഥാൻ
പാകിസ്ഥാന് ഗ്രേ ലിസ്റ്റിൽ തന്നെ തുടരുമെന്ന് എഫ്.എ.ടി.എഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തന്നെ തുടരുമെന്ന് തീവ്രവാദ ഫണ്ടിങ് നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). 2020 ഒക്ടോബറിനുള്ളില്‍ 13 ഇന കര്‍മ പദ്ധതി നടപ്പാക്കണമെന്ന് പാകിസ്ഥാനോട് എഫ്.എ.ടി.എഫ് നിര്‍ദേശിച്ചു. പാരീസില്‍ നടക്കുന്ന എഫ്.എ.ടി.എഫ് പ്ലീനറിയില്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. പാകിസ്ഥാനിലെ ഭീകരരെ പിടികൂടുന്നതും ശിക്ഷിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് എഫ്.എ.ടി.എഫ് നിര്‍ദേശിച്ച കര്‍മ പരിപാടിയില്‍ ഉള്ളത്. ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുപോകാന്‍ 16 വോട്ടുകളാണ് വേണ്ടത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ചുരുങ്ങിയത് മൂന്ന് വോട്ട് വേണം. ചൈന, തുർക്കി, മലേഷ്യ, സൗദി അറേബ്യ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള നയതന്ത്ര പിന്തുണ മൂലം കരിമ്പട്ടികയില്‍ നിന്ന് ഒഴിവാകാൻ പാകിസ്ഥാന് കഴിഞ്ഞിരുന്നു.

ABOUT THE AUTHOR

...view details