സിയാറോ:ചൈനയിലെ കൊവിഡ് വാക്‌സിന്‍റെ ആദ്യ ബാച്ച് ഈജിപ്തിലെത്തിച്ചു . യുഎഇയിൽ പരീക്ഷിച്ച് 86% വിജയകരമായതാണ് ചൈനീസ് കൊവിഡ് വാക്സിൻ. ചൈനീസ് ഉടമസ്ഥതയിലുള്ള സിനോഫാം കമ്പനിയുടെ കൊവിഡ് വാക്‌സിൻ കെയ്‌റോ വിമാനത്താവളത്തിലെത്തി. ഈജിപ്ഷ്യൻ ആരോഗ്യമന്ത്രി ഹാല സായിദ്, ചൈനയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
ചൈനയിലെ കൊവിഡ് വാക്‌സിന്‍റെ ആദ്യ ബാച്ച് ഈജിപ്തിലെത്തിച്ചു
ചൈനീസ് ഉടമസ്ഥതയിലുള്ള സിനോഫാർമിന്‍റെ കൊവിഡ് വാക്‌സിൻ കെയ്‌റോ വിമാനത്താവളത്തിലെത്തി.
ചൈനയിലെ കൊവിഡ് വാക്‌സിന്‍റെ ആദ്യഷിപ്മെന്‍റ് ഈജിപ്‌തിലെത്തി
ആരോഗ്യ പ്രവർത്തകർക്കാകും ആദ്യഘട്ടത്തിൽ കുത്തിവയ്‌പ് നൽകുകയെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഖാലിദ് മെഗാഹെഡ് പറഞ്ഞു. 21 ദിവസത്തിനുള്ളിൽ രണ്ട് ഡോസ് വാക്സിനുകളാണ് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ സിനോഫാർമിന്‍റെ ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. 10 രാജ്യങ്ങളിൽ വാക്‌സിന്‍റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടരുകയാണ്.