താജിക്കിസ്ഥാനിൽ ഭൂചലനം - നാഷണൽ സെന്‍റർ ഫോർ സീസ്മോളജി
ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് താജിക്കിസ്ഥാനിലെ ദുഷാൻബെക്ക് സമീപം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്
താജിക്കിസ്ഥാനിൽ ഭൂചലനം
ദുഷാൻബെ:താജിക്കിസ്ഥാനിൽ ഭൂചലനം. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് താജിക്കിസ്ഥാനിലെ ദുഷാൻബെക്ക് സമീപം റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദുഷാൻബെയിൽ നിന്ന് 341 കിലോമീറ്റർ ദൂരത്തുള്ള ഇ എസ് ഇയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി പറഞ്ഞു. ഭൂചലനത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.