ദുബായ് : ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തും. ട്വിറ്ററിലൂടെ അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
ദീപാവലി ആശംസകളുമായി ദുബൈ ഭരണാധികാരി - ദീപാവലി ആശംസകളുമായി ദുബായ് രാജാവ്
ട്വിറ്ററിലൂടെയാണ് ദുബൈ ഭരണാധികാരി ആശംസകളറിയിച്ചത്. ട്വീറ്റിന് ചുവടെ നിരവധി ഇന്ത്യക്കാര്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കമന്‍റ് ചെയ്‌തു.
ദീപാവലി ആശംസകളുമായി ദുബൈ ഭരണാധികാരി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്‌ത ട്വീറ്റില്‍ ആശംസകളോടൊപ്പം ദീപാവലി ആഘോഷങ്ങളുടെ ചിത്രം കമന്‍റില്‍ പങ്ക് വയ്‌ക്കാനും ദുബായ് കിരീടാവകാശി അഭ്യര്‍ഥിച്ചു. പിന്നാലെ നിരവധി ഇന്ത്യക്കാര്‍ ആഘോഷങ്ങള്‍ കമന്‍റ് ചെയ്‌തു.