കേരളം

kerala

ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഗോണി കൊടുങ്കാറ്റിൽ മരണം 16 ആയി

By

Published : Nov 2, 2020, 5:19 PM IST

ഈ വര്‍ഷം ലോകത്ത് ആഞ്ഞ് വീശിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലൊന്നായിരുന്നെന്ന് ഗോണിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

typhoon Goni  Death toll  Goni in Philippines  landfall  Super Typhoon  missing due to typhoon  Luzon island  മനില  ഫിലിപ്പീന്‍സ്
ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഗോണി കൊടുങ്കാറ്റിൽ മരണം 16 ആയി

മനില: കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ വീശിയടിച്ച ഗോണി കൊടുങ്കാറ്റിൽ 16 മരണം. ഈ വര്‍ഷം ലോകത്ത് ആഞ്ഞ് വീശിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലൊന്നായിരുന്നെന്ന് ഗോണിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാണ്ട് 225 കിലോമിറ്റർ വേഗതയിലാണ് സൂപ്പര്‍ ടൈഫൂണ്‍ ഗോണി ഫിലിപ്പീന്‍സിന്‍റെ മേലെ വീശിയടിച്ചത്. ഒരാഴ്ച മുമ്പ് ഉണ്ടായ മാരകമായ ചുഴലിക്കാറ്റിൽ നിന്ന് കരകയറുകായായിരുന്ന പ്രവിശ്യകളിലാണ് ഗോണി വീണ്ടും ആഞ്ഞടിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചുപൂട്ടി.

പ്രധാന ദ്വീപായ ലുസോണിന്‍റെ തെക്കേ അറ്റത്തുള്ള പ്രദേശങ്ങളിലൊന്നായ ബിക്കോളിലെ ഓഫീസ് ഓഫ് സിവിൽ ഡിഫൻസ് (ഒസിഡി) നിന്നും മൂന്ന് പേരെ കാണാതായതായി സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയോടെയാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചതെന്ന് കാലാവസ്ഥാ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും മണിക്കൂറിൽ 310 കിലോമീറ്റർ വരെ വേഗത കൈവരിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച മൊലാവെ ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങളിൽ തന്നെയാണ് ഗോണിയുടെ താണ്ഡവവും. ജൂൺ മുതൽ ഡിസംബർ വരെ പതിവായി ചുഴലിക്കാറ്റും, കൊടുങ്കാറ്റും ഫിലിപ്പീൻസിൽ വീശുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും കോടിക്കണക്കിന് ഡോളർ നാശനഷ്ടമുണ്ടാക്കുകയും ചെയ്യാറുണ്ട്.

ABOUT THE AUTHOR

...view details