കേരളം

kerala

ETV Bharat / international

ഹോങ്കോങ്ങിൽ കൊവിഡ് സ്ഥിതി അതിരൂക്ഷം; 133 പേർക്ക് കൂടി രോഗബാധ

ഹോങ്കോങ്ങിൽ ദിവസേനയുള്ള കൊവിഡ് കേസുകൾ വർധിക്കുന്നു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കുക, സാമൂഹിക അകലം കർശനമാക്കുക തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചു.

Hong Kong  Hong Kong covid  covid 19  ഹോങ്കോങ്ങിൽ കൊവിഡ്  ഹോങ്കോങ്  കൊവിഡ് 19
ഹോങ്കോങ്ങിൽ കൊവിഡ് സ്ഥിതി അതിരൂക്ഷം; 133 പേർക്ക് കൂടി രോഗബാധ

By

Published : Jul 25, 2020, 4:48 PM IST

ഹോങ്കോങ്: ഹോങ്കോങിൽ കൊവിഡ് സ്ഥിതി അതിരൂക്ഷമായി തുടരുന്നു. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 133 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 126 കേസുകളും സമ്പർക്കത്തിലൂടെ പകർന്നതാണ്. ഈ മാസം മുതലാണ് ദിവസേനയുള്ള കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കുക, സാമൂഹിക അകലം കർശനമാക്കുക തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചു. പരിശോധനകളുടെ എണ്ണം കൂട്ടുക, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം പറഞ്ഞു.

ABOUT THE AUTHOR

...view details