കേരളം

kerala

ETV Bharat / international

നേപ്പാളിൽ ഓക്‌സിജൻ ലഭിക്കാതെ 14 കൊവിഡ് രോഗികൾ മരിച്ചു - ലുമ്പിനി പ്രവിശ്യ

രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്.

COVID-19: Oxygen shortage costs 14 lives in Nepal's Lumbini Province COVID-19 Nepal COVID Nepal Oxygen shortage Oxygen shortage നേപ്പാൾ നേപ്പാൾ ഓക്‌സിജൻ ക്ഷാമം ലുമ്പിനി പ്രവിശ്യ Lumbini Province
നേപ്പാളിൽ ഓക്‌സിജൻ ലഭിക്കാതെ 14 കൊവിഡ് രോഗികൾ മരിച്ചു

By

Published : May 13, 2021, 1:22 PM IST

കാഠ്‌മണ്ഡു :നേപ്പാളിൽ ഓക്‌സിജൻ ലഭിക്കാതെ 14 കൊവിഡ് രോഗികൾ മരിച്ചു. ലുമ്പിനി പ്രവിശ്യയിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗബാധിതരാണ് ഓക്സിജന്‍റെ അഭാവത്തിൽ ബുധനാഴ്ച മരിച്ചത്. ബൂട്ട്‌വാളിലെ കൊവിഡ് സ്‌പെഷ്യൽ ഹോസ്പിറ്റലിൽ 11 പേർ ഓക്‌സിജൻ ലഭിക്കാതെ മരിച്ചപ്പോൾ രൂപന്ദേഹിയിലെ ഭീം ഹോസ്പിറ്റലിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.

Also Read:നേപ്പാൾ കാഠ്‌മണ്ഡു താഴ്‌വരയിൽ ലോക്ക്ഡൗൺ മെയ് 12 വരെ നീട്ടി

രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്. പല ആശുപത്രികളുലും കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണ് നിലവിൽ. ഓരോ ആശുപത്രിയിലും 15,000ത്തോളം ഓക്‌സിജൻ സിലണ്ടറുകൾ ആവശ്യമാണ്. എന്നാൽ ഇതിന്‍റെ വിതരണം 10,000ത്തിൽ താഴെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ നേപ്പാളിലെ മരണനിരക്കും പ്രതിദിനം വർധിക്കുകയാണ്. ഞായറാഴ്ച കൊവിഡ് ബാധിച്ച് 88 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ തിങ്കളാഴ്ച ഇത് 139 ആയി ഉയർന്നു. ചൊവ്വാഴ്ച കൊവിഡ് മരണം 225 ലെത്തി.

ABOUT THE AUTHOR

...view details