കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച 30 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 376 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 പേരിൽ 16 പേർ ഹെറോത്തിൽ നിന്നുള്ളവരാണ്. ആറ് പേർ കാബൂൾ, മൂന്ന് പേർ നിമ്രൂസ്, കുണ്ടുസ്, ഫരിയാബ് എന്നിവിടങ്ങിളിൽ നിന്നായി രണ്ട് പേർ, ഡൈകുണ്ടിയിൽ നിന്നും ഓരാൾ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച ബാക്കി സംസ്ഥാനങ്ങൾ.
അഫ്ഗാനിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 367 ആയി - Afghanistan
ഞായറാഴ്ച മാത്രം 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
അഫ്ഗാനിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 367 ആയി
കൊവിഡ് 19 ബാധിച്ച് അഫ്ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം ഏഴായി. 12 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്. 376 കേസുകളിൽ 239 പേരും ഹെറാത്തിൽ നിന്നുള്ളവരാണ്. രാജ്യ തലസ്ഥാനമായ കാബൂളിൽ 57 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.