ലണ്ടന്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികളുടെ വധശിക്ഷ റദ്ദാക്കി സൗദി കോടതി. ഖഷോഗിയുടെ കുടുംബം പ്രതികള്‍ക്കു മാപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് റിയാദ് ക്രിമിനല്‍ കോടതി വധശിക്ഷ റദ്ദാക്കിയതെന്ന് സൗദി സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്‌തു. നേരത്തേ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട അഞ്ചുപേര്‍ക്കും 20 വര്‍ഷം വീതം തടവ് ശിക്ഷയാണു അന്തിമവിധിയിലുള്ളത്.
ഖഷോഗി വധം; പ്രതികളുടെ വധശിക്ഷ കോടതി റദ്ദാക്കി
ഖഷോഗിയുടെ കുടുംബം പ്രതികള്‍ക്കു മാപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് റിയാദ് ക്രിമിനല്‍ കോടതി വധശിക്ഷ റദ്ദാക്കിയതെന്ന് സൗദി സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്‌തു.
24 വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്ന മൂന്നു പ്രതികളുടെ ശിക്ഷയിലും ഇളവ് നല്‍കിയിട്ടുണ്ട്. ഒരാള്‍ക്കു പത്തു വര്‍ഷവും മറ്റു രണ്ടു പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവുമാണു ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ജമാല്‍ ഖഷോഗിയെ കാണാതാവുകയായിരുന്നു. സൗദി ഭരണകൂടത്തിന്‍റെ അറിവോടെ ഖഷോഗിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 11 പേരെ പ്രതികളെന്നു കണ്ടെത്തിയത്. തുടര്‍ന്ന് കൊലപാതകത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ അഞ്ചുപേര്‍ക്ക് റിയാദ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.