ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ്-19 മഹാമാരി പടര്‍ന്ന് പിടിക്കുന്നു. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 2238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31 പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന കണക്ക്. പഞ്ചാബില്‍ 845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഖൈബര്‍ പ്രവിശ്യയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 23 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാകിസ്ഥാനില്‍ കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
നിലവില്‍ രാജ്യത്ത് 2238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31 പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന കണക്ക്. പഞ്ചാബില്‍ 845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഖൈബര്‍ പ്രവശ്യയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.
രോഗം ഏറെ നാശം വിതച്ച ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ടഫ്ടാനില്‍ ഇതുവരെ കാര്യമായ നിരീക്ഷണം ഉണ്ടായിട്ടില്ല. ക്വാറന്‍റൈന്‍ ക്യാമ്പിലെ നിയന്ത്രണങ്ങളുടെ അഭാവവും രോഗം പടരാന്‍ കാരണമാകുന്നതായി കണക്കാക്കപെടുന്നുണ്ട്. കൊവിഡ് രോഗികളെ കുറ്റവാളികളെ പോലെയാണ് രാജ്യത്തെ ജനങ്ങള്‍ കാണുന്നതെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി ന്യൂസ് ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
വൃദ്ധരിലും കുട്ടികളിലുമാണ് രോഗം കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്. അതിനാല്‍ ഇവരെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഇപ്പോഴും സംശയമാണെന്ന് ജമാഅത്ത് ഇസ്ലാമി ജനറല്‍ സെക്രട്ടറി ലിഖ്വത് ബലോച് പറഞ്ഞു.