കേരളം

kerala

ETV Bharat / international

സിംഗപ്പൂരില്‍ 151 വിദേശ തൊഴിലാളികൾക്ക് കൊവിഡ്

സിംഗപ്പൂരില്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിന്‍റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍

സിംഗപ്പൂര്‍  കൊവിഡ് 19  വിദേശ തൊഴിലാളികൾ  സിംഗപ്പൂര്‍ കൊവിഡ്  Singapore  foreign workers  COVID-19  coronavirus cases in Singapore
സിംഗപ്പൂരില്‍ വിദേശ തൊഴിലാളികളായ 151 പേര്‍ക്ക് കൊവിഡ്

By

Published : Jun 16, 2020, 3:11 PM IST

സിംഗപ്പൂര്‍:സിംഗപ്പൂരില്‍ 151 വിദേശ തൊഴിലാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40,969 ആയി ഉയര്‍ന്നു. ഡോർമിറ്ററികളിൽ താമസിക്കുന്ന 149 വിദേശ തൊഴിലാളികൾക്കും തൊഴില്‍ വിസ കൈവശമുള്ള രണ്ട് വിദേശികൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂരില്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിന്‍റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.

രണ്ടാം ഘട്ടത്തില്‍ അഞ്ച് ആളുകൾ വരെയുള്ള ചെറിയ ഒത്തുചേരലുകൾക്ക് അനുമതി നല്‍കി. ഹോട്ടലുകളില്‍ ഇരുന്ന് ആഹാരം കഴിക്കാം. ചെറുകിട വ്യാപാര കടകൾ തുറന്ന് പ്രവര്‍ത്തിക്കാം. ബീച്ചുകൾ, പാർക്കുകൾ തുടങ്ങിയവയും തുറക്കും. എന്നാല്‍ ദീർഘകാലത്തേക്ക് ധാരാളം ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കേണ്ടി വരുമെന്ന് ദേശീയ വികസന മന്ത്രി ലോറൻസ് വോങ് പറഞ്ഞു.

ABOUT THE AUTHOR

...view details