യുണൈറ്റഡ് നേഷന്‍സ്: മ്യാന്‍മറില്‍ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും എല്ലാ പാർട്ടികളും അതീവ സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്ന ആസിയാൻ 5 പോയിന്‍റ് സമവായത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ആങ് സാൻ സ്യൂചിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി ഒന്നിന് മ്യാൻമറിന്‍റെ അധികാരം സൈന്യം പിടിച്ചെടുത്തു. 3,400 പേർ ഇപ്പോഴും സൈന്യത്തിന്‍റെ പിടിയിലാണെന്ന് കണക്കാക്കപ്പെടുന്നു.
മ്യാന്‍മറിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം; സമവായത്തെ അനുകൂലിച്ച് ഇന്ത്യ - മ്യാന്‍മര്‍
ആങ് സാൻ സ്യൂചിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഫെബ്രുവരി ഒന്നിന് മ്യാൻമറിന്‍റെ അധികാരം സൈന്യം പിടിച്ചെടുത്തു.
15 രാജ്യങ്ങളുള്ള യുഎൻ സുരക്ഷാ സമിതി മ്യാൻമറുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സ്വകാര്യ യോഗം നടത്തിയപ്പോഴാണ് ഇന്ത്യ നിലപാട് വിശദീകരിച്ചത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി ഇക്കാര്യം ട്വീറ്റ് ചെയ്തു. ആസിയാന്‍റെ സമവായ ശ്രമങ്ങളെ ഇന്ത്യ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ട് ഫെബ്രുവരി ഒന്നിന് ഒരു വർഷം തികഞ്ഞു. യഥാർത്ഥ നേതാവ് ആംഗ് സാൻ സ്യൂചി ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ അവര്‍ കസ്റ്റഡിയിലെടുത്തു. മ്യാൻമറിൽ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കുമെന്നും എല്ലാ പാർട്ടികളും അതീവ സംയമനം പാലിക്കുമെന്നും ആസിയാൻ അഞ്ച് സമവായ കരാറില്‍ പറയുന്നു. യുഎൻ വികസന പരിപാടിയായ യുഎൻഡിപി റിപ്പോർട്ടിൽ കൊവിഡ് -19, അത് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചയായി.