കാലാവസ്ഥാ വ്യതിയാനം; ഓസ്‌ട്രേലിയയിൽ പ്രതിഷേധം ശക്തം
ആഗോള കാലാവസ്ഥാ സമരം എന്ന പേരിലുള്ള സമരത്തിന്‍റെ റാലി ആരംഭിച്ചത് ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയിലാണ്.
സിഡ്‌നി:ന്യൂയോർക്കിലെ യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പ്രകടനത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി, ദ്രാവക പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഓസ്‌ട്രേലിയയുടെ പങ്ക് വളരെ വലുതാണ്. ഇത് ഹരിതഗൃഹവാതകങ്ങളുടെ തോത് കുറയാൻ കാരണമാകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
2030 ഓടെ നെറ്റ് സീറോ കാർബൺ പ്രസരണം ലക്ഷ്യമിടുന്നതിന് സർക്കാരും ബിസിനസും പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി രാജ്യത്താകമാനം റാലികൾ സംഘടിപ്പിക്കുമെന്നും സമരക്കാർ അറിയിച്ചു.