കേരളം

kerala

ETV Bharat / international

ലെവീവില്‍ നിന്ന് 1,25,000 പേരെ 'സുരക്ഷിത ഇടനാഴി' വഴി ഒഴിപ്പിച്ചെന്ന് സെലന്‍സ്‌കി

സഹായവും ഭക്ഷണവും വെള്ളവും മരുന്നുമായി പോകുന്നവരെ പോലും റഷ്യന്‍ സൈന്യം തടയുകയാണെന്ന് സെലന്‍സ്‌കി

civilians have been evacuated  safe-passage corridors Mariupol  സുരക്ഷിത ഇടനാഴി  യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്കി  യുക്രൈനിലെ പാലായനം  യുക്രൈനിലെ രക്ഷാ പ്രവര്‍ത്തനം
ലിവീവില്‍ നിന്നും 125,000 പേരെ 'സുരക്ഷിത ഇടനാഴി' വഴി ഒഴിപ്പിച്ചെന്ന് സെലന്‍സ്കി

By

Published : Mar 13, 2022, 9:23 PM IST

കീവ് :ലെവീവില്‍ നിന്നും 125,000 പേരെ 'സുരക്ഷിത ഇടനാഴി' വഴി അഭയ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. മരിയുപോളിലേക്ക് മാനുഷിക സഹായവുമായി ഒരു വാഹനവ്യൂഹം നീങ്ങിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ഇന്നത്തെ പ്രധാന ദൗത്യം മരിയുപോളാണ്. സഹായവും ഭക്ഷണവും വെള്ളവും മരുന്നുമായി പോകുന്നവരെ പോലും റഷ്യന്‍ സൈന്യം തടയുകയാണ്. അധിനിവേശക്കാരെ നേരിടാൻ ഞങ്ങൾ എല്ലാം ചെയ്യും. 100 ടണ്‍ അവശ്യ സാധനങ്ങള്‍ പൗരര്‍ക്കായി സര്‍ക്കാര്‍ ഒരുക്കി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

അതിനിടെ നഗരങ്ങളെ ശവപ്പറമ്പാക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നിരായുധരായ സാധാരണക്കാരെയും കുട്ടികളേയും കൊല്ലുന്നത് അപക്വവും പ്രാകൃതവുമായ രീതിയാണ്. ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തന്റെ പതിവ് സംഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാമറിയത്തിന്‍റെ പേര് വഹിക്കുന്ന തെക്കൻ യുക്രൈനിയന്‍ നഗരമാണ് മരിയുപോൾ. യുക്രൈനിനെ തകർത്തുകൊണ്ടിരിക്കുന്ന ഹൃദയഭേദകമായ യുദ്ധത്തിൽ രക്തസാക്ഷിയായ നഗരമായി ഇന്നത് മാറിയിരിക്കുന്നു. 'ദൈവത്തിന്റെ നാമത്തിൽ, ഞാൻ പറയുന്നു ഈ കൂട്ടക്കൊല നിർത്തൂ'- പാപ്പ പറഞ്ഞു.

തുര്‍ക്കികളുടെ സുരക്ഷക്കായി റഷ്യയോടെ സംസാരിക്കുമെന്ന് മന്ത്രി

മരിയുപോളിലെ പള്ളിയിൽ അഭയം പ്രാപിച്ച തുർക്കി പൗരരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു പറഞ്ഞു. ശനിയാഴ്ച സുൽത്താൻ സുലൈമാൻ പള്ളിക്ക് സമീപം റഷ്യൻ ഷെല്ലുകൾ പതിച്ചു. പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സാറ്റലൈറ്റ് ഫോണുകൾ വഴി തുർക്കി പൗരരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Also Read: യുക്രൈന് കൂടുതല്‍ സഹായവുമായി യുഎസ്; 200 മില്യൺ ഡോളർ അനുവദിച്ചു

34 കുട്ടികളടക്കം 89 തുർക്കി പൗരര്‍ ശനിയാഴ്ച പള്ളിയിൽ ഉണ്ടായിരുന്നതായി അങ്കാറയിലെ യുക്രൈനിയന്‍ എംബസി അറിയിച്ചു. മാനുഷിക ഇടനാഴി വഴി ഇവരെ ഒഴിപ്പിക്കാന്‍ പിന്തുണ അഭ്യർഥിച്ചുകൊണ്ട് റഷ്യൻ സഹമന്ത്രി സെർജി ലാവ്‌റോവുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു. കെർസണും ഖാർകിവും ഉൾപ്പടെ ഏറ്റുമുട്ടൽ തുടരുന്ന സ്ഥലങ്ങളിൽ നിന്ന് 489 തുർക്കി പൗരരെ ശനിയാഴ്ച ഒഴിപ്പിച്ചതായി കാവുസോഗ്ലു കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details