കേരളം

kerala

ETV Bharat / international

വിദേശത്ത് നിന്ന് എത്തിയ ആൾക്ക് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചു - ബെയ്‌ജിങ്

പ്രാദേശികമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ വ്യക്തമാക്കി.

china  covid  corona virus  imported one case  wuhan  beijing  National Health Commission  ചൈന  കൊവിഡ്  കൊറോണ വൈറസ്  വിദേശത്ത് നിന്ന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു  ബെയ്‌ജിങ്  ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ
ചൈനയിൽ വിദേശത്ത് നിന്ന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 2, 2020, 6:04 PM IST

ബെയ്‌ജിങ് : കൊവിഡ് രോഗം ഉടലെടുത്ത ചൈനയിൽ ഇന്ന് ഒരു കൊവിഡ് കേസ് മാത്രമാണ് സ്ഥിരീകരിച്ചതെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. വിദേശത്ത് നിന്ന വന്ന ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും പ്രാദേശികമായി കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. മരണ സംഖ്യ 4633 ആയി തുടരുകയാണെന്നും 82,875 കൊവിഡ് കേസുകളിൽ 77,685 പേർ രോഗ മുക്തി നേടിയെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു. ഏപ്രിൽ നാല് മുതൽ വുഹാനിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് പ്രാദേശിക ആരോഗ്യ കമ്മിഷൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details