ബെയ്‌ജിങ്:ജനസംഖ്യ നിയന്ത്രണത്തിന്‍റെ ഭാഗമായി കുടുംബത്തിൽ ഒരു കുട്ടി മതിയെന്ന നയം സർക്കാരിന് തന്നെ തലവേദനയാകുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിക്‌സിന്‍റെ പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 10.62 മില്യൺ കുട്ടികളാണ് ജനിച്ചത്. ഈ നിരക്ക് മുൻ വർഷങ്ങളിലെ ജനനനിരക്കിനേക്കാൾ ഏറ്റവും താഴ്‌ന്ന നിരക്കാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 2020ൽ രാജ്യത്ത് 12.02 മില്യൺ കുട്ടികളാണ് ജനിച്ചിരുന്നു.
ചൈനയിലെ ജനനനിരക്ക് കുറയുന്നു; കമ്യൂണിസ്റ്റ് സർക്കാരിന് തലവേദന - China's draconian one-child policy
മുൻ വർഷങ്ങളിലെ ജനനനിരക്കിനേക്കാൾ ഏറ്റവും താഴ്‌ന്ന നിരക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്‌തത്.
ചൈനയിലെ ജനനനിരക്ക് കുറയുന്നു; കമ്യൂണിസ്റ്റ് സർക്കാരിന് തലവേദന
രാജ്യത്തെ ചെറുപ്പക്കാർ കുടുംബം എന്ന വ്യവസ്ഥിതിയേക്കാൾ ജോലിക്കും ആഢംബരപൂർവമായ സുഖജീവിതത്തിനുമാണ് മുൻഗണന നൽകുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കല്യാണം എന്ന സാമൂഹിക വ്യനസ്ഥിതിയെയും കുടുംബം കുട്ടികൾ എന്ന പ്രതിബദ്ധങ്ങൾ ഏറ്റെടുക്കാതെയുമുള്ള സുഖജീവിതമാണ് യുവാക്കൾ സ്വപ്‌നം കാണുന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യത്തിലാണ് ശിശുജനനനിരക്കിൽ വലിയ കുറവ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്.