ബെയ്ജിങ്:ചൈനയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 ആയി. വൈറസ് ബാധിച്ച് ഇന്നലെ മാത്രം 116 പേരാണ് മരിച്ചത്. 4,823 പുതിയ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് ഹുബെ പ്രവിശ്യാ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം പ്രവിശ്യയിൽ ആകെ 51,986 കേസുകലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ പ്രവിശ്യയിൽ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 64,627 ആയി. അതെസമയം, രാജ്യ വ്യാപകമായ കണക്കുകൾ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടനക്കായിട്ടില്ല.
കൊവിഡ് 19; ചൈനയില്‍ മരണസംഖ്യ 1500 കടന്നു, ഇന്നലെ മാത്രം മരിച്ചത് 116 പേര്‍
നിലവിൽ ചൈന പ്രവശ്യയിൽ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 64,627 ആയി. അതേസയമം രാജ്യ വ്യാപകമായ കണക്കുകൾ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടനക്കായിട്ടില്ല
ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് -19 ഭീഷണിയിൽ ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകള്‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.