ഹോങ്കോങ്: ഹോങ്കോങ്ങിലെ പുതിയ സുരക്ഷ നിയമം ടൂറിസം മേഖല ഉള്‍പ്പെടെ നഗരത്തിലെ സമ്പത്ത് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്ന് ചൈന. ഹോങ്കോങിന്‍റെ പ്രധാന വരുമാനമാര്‍മായ ടൂറിസം മേഖലയില്‍ 2019 ഓഗസ്റ്റ് മുതല്‍ 40 ശതമാനം ഇടിവ് സംഭവിച്ചെന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ചൈനീസ് പാര്‍ലമെന്‍റില്‍ പാസാക്കിയ ഹോങ്കോങ് സുരക്ഷാ നിയമം ഹോങ്കോങ്ങില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ചൈനയുടെ ശ്രമം.
ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ചൈനയുടെ ശ്രമം
ഹോങ്കോങ്ങിന്‍റെ പ്രധാന നിലനില്‍പ്പായ ടൂറിസം മേഖലയില്‍ 2019 ആഗസ്റ്റ് മുതല്‍ 40 ശതമാനം ഇടിവ് സംഭവിച്ചെന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്.
നഗരത്തിലെ സമാധാന അന്തരീക്ഷം തകിടംമറിഞ്ഞെന്നും ഇവിടുത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ കാരണം സഞ്ചാരികള്‍ ഇങ്ങോട്ടേക്ക് വരാന്‍ പേടിക്കുന്നെന്നും ബിസിനസ് മേഖലയെ ഉദ്ധരിച്ച് ലെഗ്‌കൊ അംഗം പറഞ്ഞു. അതേസമയം കേന്ദ്ര നേതൃത്വത്തിന്‍റെ ദേശീയ സുരക്ഷ നിയമത്തെ പിന്തുണയ്‌ക്കുന്നുവെന്നും നിയമനിര്‍മാണങ്ങള്‍ സമൂഹത്തില്‍ സ്ഥിരത കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഒരു രാജ്യ രണ്ട് സംവിധാനം' എന്ന തത്വം ശക്തിപ്പെടുത്തുന്നതിന്‍റെ പേരില്‍ ഹോങ്കോങ്ങിന് 2047 വരെയുള്ള എല്ലാ സ്വാതന്ത്യവും ഉറപ്പാക്കും. ദേശീയ സുരക്ഷ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നഗരത്തില്‍ തീവ്രവാദം, വിദേശ കൈകടത്തല്‍, വിഭജനം, അട്ടിമറി തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും ചൈന വ്യക്തമാക്കി. എന്നാല്‍ ഹോങ്കോങ്ങിന് മേലുള്ള ചൈനയുടെ അധികാരം ഉറപ്പിക്കാന്‍ ചൈന സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഹോങ്കോങ്ങില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. നഗരത്തിലെ ക്രിമിനല്‍ പ്രതികളെ വിചാരണക്കായി ചൈനയിലേക്ക് കൊണ്ടുപോകുന്നതിനായി പാസാക്കിയ കൈമാറാല്‍ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ഹോങ്കോങ് പൗരന്മാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്.
കൈമാറൽ ബിൽ പിൻവലിക്കൽ, അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഒരു സ്വതന്ത്ര അന്വേഷണ കമ്മിഷൻ, പ്രതിഷേധക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, പ്രതിഷേധത്തെ 'കലാപം' എന്ന് തെറ്റായി മുദ്രകുത്തുന്നത് അവസാനിപ്പിക്കുക, ഹോങ്കോങ്ങിലെ ചീഫ് എക്‌സിക്യൂട്ടീവ്, ലെജിസ്‌ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളില്‍ യഥാർഥ സാർവത്രിക വോട്ടവകാശം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.