ഹെനാൻ:കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയുടെ മധ്യ പ്രവിശ്യയായ ഹെനാനിൽ മരിച്ചവരുടെ എണ്ണം 63 ആയി. അഞ്ച് പേരെ ഇതുവരെ കാണാതായി.
852,000ത്തിലധികം ആളുകളെ ഈ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ വാരാന്ത്യം മുതൽ ഹെനാൻ പ്രവിശ്യയിൽ തുടരുന്ന മഴയിൽ 876.6 ഹെക്‌ടറുകളോളം വിളകളാണ് നശിച്ചത്. കൂടാതെ 24,474 വീടുകൾ കനത്ത മഴയിൽ തകർന്നതായും റിപ്പോർട്ടുകളുണ്ട്.
ഹെനാൻ തലസ്ഥാനമായ സെങ്‌ഴുവിലാണ് മഴ ഏറ്റവും അധികം ബാധിച്ചത്. 1000 വർഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയാണ് ഇതെന്ന് സെങ്‌ഴു കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിശേഷിപ്പിച്ചു. അതേസമയം മേഖലയിലെ ചില ഭാഗങ്ങളിൽ മഴയുടെ അളവ് 5000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന അളവെന്നായിരുന്നു ഹെനാൻ ജലവിഭവ വകുപ്പ് അറിയിച്ചത്.
ALSO READ:ഹിമാചൽ പ്രദേശിൽ പാലം തകർന്ന് 9 പേർ മരിച്ചു; 3 പേർക്ക് പരിക്ക്