ബീജിങ്ങ്:തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ പാകിസ്ഥാനെ അനുകൂലിച്ച് ചൈന. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പാകിസ്ഥാന്‍ സ്വീകരിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാഹോ ലിജിയാന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ പാകിസ്ഥാന്‍റെ തീവ്രവാദ വിരുദ്ധ നീക്കങ്ങളെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ വിരുദ്ധ നിലപാടില്‍ പാകിസ്ഥാനെ അനുകൂലിച്ച് ചൈന - പാക്കിസ്ഥാന്‍
തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പാകിസ്ഥാന്‍ സ്വീകരിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാഹോ ലിജിയാന്‍ പറഞ്ഞു.
തീവ്രവാദത്തിനെതിരായ വാഷിങ്‌ടണ്‍- ന്യൂഡല്‍ഹി സംയുക്ത ചര്‍ച്ചകളില്‍ പാകിസ്ഥാനെതിരായ നീക്കങ്ങള്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന ഇന്ത്യ- അമേരിക്ക ചര്‍ച്ചയില്‍ തീവ്രവാദ വിരുദ്ധ ജോയിന്‍റ് സെക്രട്ടറി മഹാവീർ സിംഗ്വി, വിദേശകാര്യ മന്ത്രാലയ വക്താവ്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അംബാസഡർ നഥാൻ എ സെയിൽസ് എന്നിവര്‍ തീവ്രവാദ വിരുദ്ധ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. അൽ-ഖ്വയ്ദ, ഐഎസ്ഐഎസ്, ലഷ്കർ ഇ -ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് (ജെ.എം), ഹിസ്ബുൽ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ കാര്യത്തില്‍ പാകിസ്ഥാന്‍ അടിയന്തരമായി നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.
മുബൈ ഭീകരാക്രമണം, പത്താന്‍ കോട്ട് തുടങ്ങിയ കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുടെ നിലപാടിനെ യു.എസ് അഭിനന്ദിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദികള്‍ക്ക് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നീക്കങ്ങളെ കുറിച്ച് ഐക്യ രാഷ്ട്ര സഭ പ്രമേയം പാസാക്കിയിരുന്നു. ഇത്തരെ നീക്കങ്ങളില്‍ സഹകരണം ശക്തമാക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.