കേരളം

kerala

ETV Bharat / international

യുഎസ് ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചില ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി

China imposes visa restrictions on US personnel 'with egregious behaviour' on Tibet  യുഎസ് ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന  വിസ നിയന്ത്രണങ്ങൾ  visa restrictions on US personnel '  visa restrictions on US personnel '  2018ലെ ടിബറ്റ് ആക്ട് റെസിപ്രോക്കൽ ആക്സസ് പ്രകാരം
യുഎസ്

By

Published : Jul 8, 2020, 4:04 PM IST

ബീജിങ്: യുഎസ് ഉദ്യോഗസ്ഥർക്ക് ചൈന വിസ നിയന്ത്രണം ഏർപ്പെടുത്തിയതായി സിജിടിഎൻ റിപ്പോർട്ട് ചെയ്തു. 2018ലെ ടിബറ്റ് ആക്ട് റെസിപ്രോക്കൽ ആക്സസ് പ്രകാരം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചില ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി.

ലോകത്തിലെ ചെറുരാജ്യങ്ങളില്‍ ചൈന തങ്ങളുടെ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് വിസ നല്‍കില്ലെന്നും അമേരിക്ക അറിയിച്ചിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ടിബറ്റിനെതിരെ നടപടി എടുത്ത ചൈനീസ് ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുന്ന കാര്യം അറിയിച്ചത്. അമേരിക്കുടെ നയതന്ത്ര പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വിനോദസഞ്ചാരികള്‍ എന്നിവരെയെല്ലാം ചൈന തടയുന്നത് പതിവാക്കിയിരിക്കുകയാണെന്നും പോംപിയോ പറഞ്ഞിരുന്നു. ടിബറ്റന്‍ സമൂഹത്തിന് പരിരക്ഷ നൽകുക എന്നത് യുഎസിന്‍റെ നയമാണെന്നും അതിനായി നടപടികള്‍ എടുക്കുമെന്നും പോംപിയോ അറിയിച്ചു.

ABOUT THE AUTHOR

...view details