കേരളം

kerala

ETV Bharat / international

ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ വിട്ടയച്ചു

കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ നിന്നാണ് ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം തിങ്കളാഴ്ച പിടികൂടിയത്. നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഭാഗത്തായി ഇയാൾ വഴിതെറ്റി എത്തിയതായാണ് റിപ്പോർട്ട്

Missing chinese soldier  Army apprehends Chinese soldier  India to return Chinese soldier  India China standoff  India China border tension  China hopes its missing soldier held by Indian Army will be released soon  ഇന്ത്യൻ സൈന്യം പിടികൂടിയ സൈനികനെ ഉടൻ വിട്ടയയ്ക്കും  ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികൻ  ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി
ഇന്ത്യൻ സൈന്യം

By

Published : Oct 21, 2020, 7:23 AM IST

Updated : Oct 21, 2020, 8:25 AM IST

ബീജിങ്: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ വിട്ടയച്ചു. അതിർത്തിയിലെ ചുഷൂൾ മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് സൈനികനെ ചൈനയ്ക്ക് കൈമാറിയത്. കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ നിന്നാണ് ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം തിങ്കളാഴ്ച പിടികൂടിയത്. നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഭാഗത്തായി ഇയാൾ വഴിതെറ്റി എത്തിയതായാണ് റിപ്പോർട്ട്.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പി‌എൽ‌എ) കോർപ്പറലായ സൈനികന്‍ വാങ് യാ ലോംഗിനെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തിരിച്ചയക്കുമെന്ന് ഇന്ത്യൻ സൈന്യം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ചൈനക്ക് കൈമാറിയത്.

Last Updated : Oct 21, 2020, 8:25 AM IST

ABOUT THE AUTHOR

...view details