കേരളം

kerala

ETV Bharat / international

പിടിമുറുക്കി ഒമിക്രോണ്‍; ചൈനയിലും രോഗം സ്ഥിരീകരിച്ചു - first omicron case in china

വിദേശത്ത് നിന്ന് ചൈനയിലെത്തിയ പൗരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്

China detects first case of Omicron COVID-19 variant  ഒമിക്രോണ്‍ ചൈനയിൽ സ്ഥിരീകരിച്ചു  ചൈനയിൽ ഒമിക്രോണ്‍  Omicron COVID-19  ഇന്ത്യയിൽ 53 പേർക്ക് ഒമിക്രോണ്‍  first omicron case in china  omicron death in uk
ഒമിക്രോണ്‍ പിടിമുറുക്കുന്നു; ചൈനയിലും രോഗം സ്ഥിരീകരിച്ചു

By

Published : Dec 14, 2021, 2:07 PM IST

ബെയ്‌ജിങ്: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചൈനയിലും സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വടക്കൻ ചൈനയിലെ ടിയാൻജിനിൽ എത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനീസ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഡിസംബർ 9നാണ് ഇയാൾ ചൈനയിലെത്തിയത്.

അതേസമയം ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം കഴിഞ്ഞദിവസം ബ്രിട്ടണിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ്‌ ഇക്കാര്യം അറിയിച്ചത്‌. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 53 പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ALSO READ:First Omicron Death: ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ച്‌ ലണ്ടന്‍

നവംബര്‍ 25ന് ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നത്. നിലവില്‍ യൂറോപ്പ്, കാനഡ, ഇസ്രായേൽ, ഹോങ്കോങ്ങ്, ഇന്ത്യ തുടങ്ങി 30ഓളം രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details