ബെയ്‌ജിങ്: കൊവിഡ് 19 വൈറസ് ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് നിയന്ത്രണവിധേയമാകുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ. ചൈനയിൽ 78,497 പേർക്ക് കൊവിഡ് ബാധിച്ചു. 2,744 പേർ രോഗത്തെ തുടർന്ന് മരിച്ചു. കോവിഡ് 19 പ്രഭവ കേന്ദ്രമായ വുഹാനിൽ ഒഴികെ മറ്റ് പ്രദേശങ്ങളിൽ വൻ തോതിൽ രോഗം ബാധിച്ചിട്ടില്ലന്ന് ചൈനയിലെ ശ്വാസകോശ രോഗ വിദഗ്ധൻ സോങ് നാൻഷാൻ പറഞ്ഞു.
കൊവിഡ്19 ഏപ്രിൽ അവസാനത്തോടെ നിയന്ത്രണ വിധേയമാകുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ
ചൈനയിൽ 78,497 പേർക്ക് കൊവിഡ് ബാധിച്ചു. 2,744 പേർ രോഗത്തെ തുടർന്ന് മരിച്ചു
കൊവിഡ് 19;ഏപ്രിൽ അവസാനത്തോടെ നിയന്ത്രണവിധേയമാകുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ
ഫെബ്രുവരിയോടെ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങി. പുതുതായി 433 പുതിയ കേസുകളും 29 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മരിച്ചവരിൽ 26 പേർ ഹൂബൈയിൽ നിന്നും ബാക്കിയുളളവർ ബീജിംഗ്, ഹീലോംഗ്ജിയാങ്, ഹെനാൻ എന്നിവിടങ്ങളിൾ നിന്നുമാണ്. 2,358 പേർക്ക് ഇപ്പോഴും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നു. 32,495 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും കമ്മീഷൻ കൂട്ടിച്ചേർത്തു.