കേരളം

kerala

ETV Bharat / international

ഗല്‍വാനില്‍ തങ്ങളുടെ 20 സൈനികര്‍  മരിച്ചെന്ന് സമ്മതിച്ച് ചൈന

"പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ ചൈന പുറത്ത് വിടാത്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനാണ്. 20 താഴെയുള്ള മരണസംഖ്യ പുറത്തുവിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകും" ചൈനീസ് സര്‍ക്കാരിന്‍റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്‌തു.

70 injuries in Galwan clash  China's mouthpiece  Galwan Valley  less than 20 casualities  20 casualities, 70 injuries  China admits  PLA troops  Chinese Community Party  People's Liberation Army  ഗല്‍വാൻ  ഇന്ത്യാ ചൈന യുദ്ധം  ഗ്ലോബല്‍ ടൈംസ്
ഗല്‍വാനില്‍ 20 സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച് ചൈന

By

Published : Jun 22, 2020, 10:13 PM IST

ബെയ്‌ജിങ്: ഗല്‍വാനിലെ സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ട് ആദ്യമായി അംഗീകരിച്ച് ചൈന. ഇരുപത് സൈനികര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ 70ഓളം സൈനികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് ചൈനയുടെ പ്രസ്‌താവന.

16 ചൈനീസ് സൈനികരുടെ മൃതദേഹം ഇന്ത്യ ചൈനയ്‌ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സൈനികരുടെ മരണം സ്ഥിരീകരിച്ച് ചൈന രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്‍റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് പരാമര്‍ശം. "പരിക്കേറ്റ സൈനികരുടെ വിവരങ്ങള്‍ ചൈന പുറത്ത് വിടാത്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനാണ്.

20 താഴെയുള്ള മരണസംഖ്യ പുറത്തുവിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകും" ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്‌തു. 70 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നുണ്ട്. നേരത്തെ 40 ഓളം ചൈനീസ് സൈനികരക മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായാല്‍ 1962ല്‍ ഉണ്ടായതിനേക്കാള്‍ വലിയ മാനക്കേട് ഇന്ത്യ നേരിടേണ്ടി വരുമെന്നും ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേഖലയില്‍ യുദ്ധത്തിനുള്ള സാഹചര്യമുണ്ടെന്നും ചൈനീസ് സൈന്യത്തെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ABOUT THE AUTHOR

...view details