ഇസ്ലാമാബാദ്: ബലാത്സംഗം നടത്തുന്നവരെ കെമിക്കൽ കാസ്‌ട്രേഷൻ (ഷഡ്ഢനം) നടത്താനുള്ള നിയമം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകരിച്ചു. നിയമ മന്ത്രാലയം ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്‍റെ ഡ്രാഫ്‌റ്റ് അവതരിപ്പിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുറ്റവാളിയെ കണ്ടെത്തുക, ബലാത്സംഗ കേസുകൾ കണ്ടെത്തുക, ബലാത്സംഗത്തിന് ഇരയായവരെ സംരക്ഷിക്കുക എന്നിവയും ഡ്രാഫ്റ്റിൽ ഉൾപ്പെടുന്നു. ഇത് ഗുരുതരമായ വിഷയമാണെന്നും നിയമം പ്രാബല്യത്തിൽ വരാൻ കാലതാമസം എടുക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബലാത്സംഗം ചെയ്യുന്നവരെ കെമിക്കൽ കാസ്‌ട്രേഷൻ നടത്താം; നിയമം അംഗീകരിച്ച് ഇമ്രാൻ ഖാൻ - നിയമം അംഗീകരിച്ച് ഇമ്രാൻ ഖാൻ
ചില മന്ത്രിമാർ ബലാത്സംഗക്കുറ്റത്തിന് പൊതുജനങ്ങളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടു. ഇതിന് കാസ്ട്രേഷൻ ഒരു തുടക്കമാകുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു
ബലാത്സംഗം നടത്തുന്നവരെ കെമിക്കൽ കാസ്‌ട്രേഷൻ നടത്താം; നിയമം അംഗീകരിച്ച് ഇമ്രാൻ ഖാൻ
ചില മന്ത്രിമാർ ബലാത്സംഗക്കുറ്റത്തിന് പൊതുജനങ്ങളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടു. കാസ്ട്രേഷൻ ഇതിന് ഒരു തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് പിടിഐ സെനറ്റർ ഫൈസൽ ജാവേദ് ഖാൻ അറിയിച്ചു. കുറ്റവാളികളെ കൃത്യമായി കണ്ടെത്തുക, ബലാത്സംഗത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ശിക്ഷ, അന്വേഷണം എന്നിവ ഉൾപ്പെടെയുള്ള നിയമനിർമാണം ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.