ഇസ്ലാമാബാദ്:കൊവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് മുൾട്ടാൻ അടക്കമുള്ള നഗരങ്ങളിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി. പ്രതിപക്ഷം പൊതുയോഗങ്ങൾ നീട്ടിവെക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. സർക്കാർ കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. പൊതു സമ്മേളനങ്ങൾക്ക് പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവരെ ജയിലിലാക്കുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് വിലക്ക് - മുൾട്ടാനിലെ പ്രതിഷേധം വിലക്കി
കൊവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തിലാണ് മുൾട്ടാൻ അടക്കമുളള പ്രദേശങ്ങളിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇമ്രാൻ ഖാൻ
ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഗുജ്‌റൻവാല, കറാച്ചി, ക്വറ്റ, പെഷവാർ എന്നിവിടങ്ങളിൽ നവംബർ 30, ഡിസംബർ 13 എന്നീ ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്‌തിരുന്നു.