അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യയിൽ വെച്ചാണ് വൈസ് പ്രസിഡന്‍റ് റാഷിദ് ദോസ്തുമിനു നേരെ താലിബാൻ ആക്രമണം നടന്നത്. താലിബാൻ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് റാഷിദ് ദോസ്തും രക്ഷപ്പെട്ടത്. ആക്രമണത്തിൽ ദോസ്തുമിന്‍റെ അംഗരക്ഷനും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. സംഭവത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
അഫ്ഗാൻ വൈസ് പ്രസിഡന്‍റിനു നേരെ താലിബാൻ ആക്രമണം - ആക്രമണം
ഒരു വർഷത്തിൽ ഇത് രണ്ടാം തവണയാണ് അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്‍റ് റാഷിദ് ദോസ്തുമിനു നേരെ ആക്രമണമുണ്ടാവുന്നത്.
ഫയൽ ചിത്രം
മസാർ ഐ ഷരീഫിൽനിന്നും ജാവ്ജൻ പ്രവിശ്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ആക്രമണം നടന്നത്. ഒരു വർഷത്തിനിടയിൽ ഇത് രണ്ടാമത്തെ തവണയാണ് ദോസ്തുമിനു നേരെ ആക്രമണമുണ്ടാവുന്നത്.