കേരളം

kerala

ETV Bharat / international

അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട് - അഫ്‌ഗാൻ പ്രതിസന്ധി

രാജ്യം വിടാനായി ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത് വന്‍ ജനക്കൂട്ടം

kabul international airport  kabul international airport  deaths at kabul airport  taliban captures afghanistan  afghanistan crisis  afghanistan latest news  കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളം  കാബൂൾ വിമാനത്താവളത്തിലെ വെടിവയ്‌പ്  അഫ്‌ഗാനിസ്ഥാൻ വാർത്ത  അഫ്‌ഗാനിലെ വെടിവയ്‌പ്  അഫ്‌ഗാൻ പ്രതിസന്ധി  അഫ്‌ഗാൻ
കാബൂൾ വിമാനത്താവളത്തിൽ വെടിവയ്‌പ്; അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ

By

Published : Aug 16, 2021, 3:35 PM IST

Updated : Aug 16, 2021, 5:08 PM IST

കാബൂൾ :താലിബാന്‍ രാജ്യഭരണം പിടിച്ചതോടെ രാജ്യം വിടാനായുള്ള തിരക്കിനിടെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തിരുന്നു.

അഞ്ച് പേര്‍ മരിച്ചത് വെടിയേറ്റാണോ അതോ തിരക്കില്‍പ്പെട്ടാണോ എന്നതില്‍ വ്യക്തതയില്ല. പ്രസ്തുത മരണങ്ങള്‍ വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുള്ള യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുമില്ല.

അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട്

READ MORE:കാബൂളില്‍ പതിനായിരങ്ങളുടെ പലായനം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുഎസ്‌ സൈന്യം

"ആൾക്കൂട്ടം നിയന്ത്രണാതീതമാണ്. കലാപം ഒഴിവാക്കാന്‍ മാത്രമാണ് ആകാശത്തേക്ക് വെടിയുതിര്‍ത്തത് " യുഎസ് ഉദ്യോഗസ്ഥൻ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ വിമാനങ്ങളിലേക്ക് ഇരച്ചുകയറുന്ന ജനങ്ങളുടെ നിരാശാജനകമായ നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കാം.വിമാനത്താവളത്തിന്‍റെ ചുമതല വഹിക്കുന്ന യുഎസ് സൈന്യം അമേരിക്കൻ എംബസി ജീവനക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

Last Updated : Aug 16, 2021, 5:08 PM IST

ABOUT THE AUTHOR

...view details