പാക് വ്യോമാക്രമണം ചെറുക്കുന്നതിനിടെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറാനുള്ളപാകിസ്ഥാന്‍റെ തീരുമാനംസ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്താന്‍ വേണ്ടി ഇരുപക്ഷവും സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡ്യുജാറിക്ക് വ്യക്തമാക്കി.സമാധാനസന്ദേശം എന്ന നിലയില്‍ വ്യാഴാഴ്ചയാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്.
അഭിനന്ദന്‍; പാക് തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎന്‍ - പാകിസ്ഥാന്‍
നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വിമാനം എഫ് 16 വെടിവച്ചു വീഴ്ത്തിയതിന് പിന്നാലെയാണ് അദ്ദേഹം പിടിയിലായത്.
യുഎന്‍
ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്ഥാന്‍ പിടികൂടിയത്. നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാവിമാനം എഫ് 16 വെടിവച്ചു വീഴ്ത്തിയതിന്പിന്നാലെ അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന മിഗ് 21 പാക് അധീന കശ്മീരില്‍തകര്‍ന്നു വീണതിനെത്തുടര്‍ന്നായിരുന്നു ഇത്.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ചൊവ്വാഴ്ചയാണ് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത്. ബലാകോട്ടിലെ ജയ്ഷേ മുഹമ്മദ് ഭീകര ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്.