ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു - കാബൂൾ

ആക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്കോ ജനങ്ങൾക്കോ പരിക്കേറ്റിട്ടില്ല

militants in Afghanistan  Airstrikes kill militants  Taliban fighters killed  gathering of Taliban fighters  Taliban insurgents killed in Ghazni province  അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു  കാബൂൾ  താലിബാൻ തീവ്രവാദികൾ
അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണത്തിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Dec 18, 2020, 5:36 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയിൽ താലിബാൻ തീവ്രവാദികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. സുരക്ഷ ചെക്ക്‌പോസ്റ്റുകൾ ആക്രമിക്കാൻ ഒരു സംഘം താലിബാൻ കലാപകാരികൾ ഖരാബാഗ് ജില്ലയിലെ ഖാർസി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. എന്നാൽ സുരക്ഷ സേനയുടെ വിമാനങ്ങൾ വെള്ളിയാഴ്ച പുലർച്ചെ ഇവരെ ആക്രമിച്ചു. 30 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്ന് പ്രവിശ്യാ സർക്കാർ വക്താവ് വാഹിദുല്ല ജുമാസദ പറഞ്ഞു. പത്ത് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥർക്കോ ജനങ്ങൾക്കോ പരിക്കേറ്റിട്ടില്ലെന്നും ജുമാസദ പറഞ്ഞു.

ABOUT THE AUTHOR

...view details