സിഡ്‌നിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നേപ്പാള്‍ സ്വദേശികളടക്കം 225 യാത്രക്കാര്‍ - എയർ ഇന്ത്യ വിമാനം
'വന്ദേ ഭാരത്' മിഷന്‍റെ കീഴിൽ സർവീസ് നടത്തുന്ന പ്രത്യേക വിമാനത്തിൽ രണ്ട് ശിശുക്കൾ ഉൾപ്പെടെ 225 യാത്രക്കാരാണ് ഇന്ത്യയിൽ എത്തുന്നത്
കാഠ്‌മണ്ഡു: മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയമാകേണ്ട നേപ്പാൾ സ്വദേശിയുമായി ഓസ്ട്രേലിയയിൽ നിന്നും എയർ ഇന്ത്യ വിമാനം ഡൽഹിയിൽ എത്തും. ഓസ്ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നും പുറപ്പെടുന്ന വിമാനം തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ഡൽഹിയിൽ എത്തുക.'വന്ദേ ഭാരത്' മിഷന്‍റെ കീഴിൽ സർവീസ് നടത്തുന്ന ഈ പ്രത്യേക വിമാനത്തിൽ രണ്ട് ശിശുക്കൾ ഉൾപ്പെടെ 225 യാത്രക്കാരാണുള്ളത്. നേപ്പാൾ എംബസിയുടെ അഭ്യർഥന മാനിച്ചാണ് മൂന്ന് നേപ്പാൾ പൗരന്മാരെ വിമാനത്തിൽ ഉൾപ്പെടുത്താൻ എയർഇന്ത്യ തയ്യാറായത്. ശസ്ത്രക്രിയക്ക് വിധേയമാകേണ്ട വ്യക്തിയും ഇദ്ദേഹത്തിന്റെ പിതാവും സഹോദരനുമാണ് ഡൽഹിയിൽ എത്തുന്നത്. മൂന്ന് പേർക്കും കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട്.