ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായ സംഘർഷത്തിന് പിന്നാലെ താറുമാറായ പാകിസ്ഥാനിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്. ലാഹോർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ 72 മണിക്കൂറുകൾക്കു ശേഷം പുനർസ്ഥാപിച്ചതായി റിപ്പോർട്ട്.
ലാഹോർ വിമാനത്താവളം 72 മണിക്കൂറുകൾക്കു ശേഷം വിമാനസർവീസ് പുനരാരംഭിച്ചു - indiz
ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിമാനത്താവളങ്ങളുടെയെല്ലാം പ്രവർത്തനം പാകിസ്ഥാൻ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചിരുന്നു. 700ൽ അധികം അന്താരാഷ്ട്ര വിമാന സർവീസുകളാണ് മൂന്ന് ദിവസം റദ്ദാക്കേണ്ടിവന്നത്
കഴിഞ്ഞ ബുധനാഴ്ച്ചയാണ് പാകിസ്ഥാൻ വ്യോമപാത അടയ്ക്കുകയും വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തത്. ഇസ്ളാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ വിമാനത്താവളങ്ങളുടെയെല്ലാം പ്രവർത്തനം പാകിസ്ഥാൻ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇതേതുടർന്ന് ആയിരക്കണക്കിന് യാത്രക്കാർക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്.
വിമാനത്താവളങ്ങൾ അടയ്ക്കേണ്ടി വന്നതിനെ തുടർന്ന് 700ൽ അധികം അന്താരാഷ്ട്ര വിമാന സർവീസുകളാണ് മൂന്ന് ദിവസത്തിനെ റദ്ദാക്കേണ്ടിവന്നത്. കശ്മീരിലെ പുൽവാമയിൽ 39 സിപിആർഎഫ് ജവാന്മാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പാകിസ്ഥാൻ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ഭീകരാക്രമണം നടത്തിയത്. ഇതിനു പിന്നാലെ ഇന്ത്യൻ വ്യോമസേന പാക് ഭീകര കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തി.