കാബൂൾ: അഫ്‌ഗാനിസ്ഥാൻ സേനയുടെ ആക്രമണത്തിൽ അമ്പതോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാണ്ഡഹാർ, ഹെൽമണ്ട്,സർപുൾ,ഫരിയാബ് പ്രവിശ്യകളിലാണ് സേന ആക്രമണം നടത്തിയതെന്ന് അഫ്‌ഗാൻപ്രതിരോധ വകുപ്പ് അറിയിച്ചു.
അഫ്‌ഗാനിസ്ഥാൻ സേനയുടെ ആക്രമണത്തിൽ അമ്പതോളം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - kabul
കാണ്ഡഹാർ, ഹെൽമണ്ട്,സർപുൾ,ഫരിയാബ് പ്രവിശ്യകളിലാണ് സേന ആക്രമണം നടത്തിയത്
സർപുൾ പ്രവിശ്യയിൽ ബുധനാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ എട്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫിരയാബ് പ്രവിശ്യയിൽ നടന്ന വ്യോമആക്രമണത്തിൽ 10 പേർ കൊല്ലപെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹെൽമണ്ട് പ്രവിശ്യയിൽ നടന്ന ഏറ്റുമുട്ടലിൽ 27 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. കൂടാതെ അവരുടെ വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. കാണ്ഡഹാറിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അവിടെ നിന്നും നിരവധി ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു.